ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി

ഗ്രീഷ്മയുമായി മറ്റിടങ്ങളിലെ തെളിവെടുപ്പ് നാളെയും തുടരും

Update: 2022-11-06 15:39 GMT
Advertising

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി. ഗ്രീഷ്മയുമായി മറ്റിടങ്ങളിലെ തെളിവെടുപ്പ് നാളെയും തുടരും. ഗ്രീഷ്മയെ എസ്പി ഓഫീസിലേക്ക് തിരിച്ചു കൊണ്ടുപോയി.

ഷാരോണിന് നൽകിയ കഷായം ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്ന പാത്രമുൾപ്പടെ നിർണായക തെളിവുകൾ ഇന്ന് ഗ്രീഷ്മയുടെ വീട്ടിൽ നടന്ന തെളിവെടുപ്പിൽ ലഭിച്ചിരുന്നു.ഷാരോണിനെ പല തവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ പല തവണ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയതായി ഗ്രീഷ്മ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഷാരോണിനെ ഒഴിവാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു.

അതേസമയം ഗ്രീഷ്മയുടെ വീട്ടിൽ പൊലീസ് സീൽ ചെയ്ത വാതിൽ തകർത്ത് അജ്ഞാതൻ അകത്ത് കയറിയ സംഭവം കൂടുതൽ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയത്.

കേസ് അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഷാരോണിനെ കൊന്നത് താനാണ് എന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീടിന് നേരെ നടന്ന കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്. കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News