സിദ്ദിഖ് ഒളിവിൽ?; വ്യാപക തിരച്ചിലുമായി പൊലീസ്

കൊച്ചിയിലെയും കുട്ടമശ്ശേരിയിലെയും വീട്ടിൽ സിദ്ദിഖ് ഇല്ല

Update: 2024-09-24 09:37 GMT
Advertising

എറണാകുളം: പീഡനപരാതിയിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ താരത്തിനായി തിരച്ചിൽ ശക്തമാക്കി പൊലീസ്. അന്വേഷണ സംഘത്തിന് ഇതുവരെ സിദ്ദിഖുമായി ബന്ധപ്പെടാനായിട്ടില്ല. കൊച്ചിയിലേയും കുട്ടമശ്ശേരിയിലെയും വീട്ടിൽ സിദ്ദിഖ് ഇല്ല.

രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസിൻ്റെ അന്വേഷണം. കൊച്ചി സിറ്റി പൊലീസിൻ്റെ ഒരു സംഘം കൊച്ചിയിലും റൂറൽ പൊലീസ് ​റൂറൽ മേഖലകളിലുമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നെടുമ്പാശ്ശേരിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാണ്. സിദ്ദിഖ് ഇവിടെയുള്ള രണ്ട് ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 

അതേസമയം, സിദ്ദിഖിനെതിരായ കേസന്വേഷിക്കുന്ന സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പുറപ്പെട്ടത്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. സിദ്ദിഖ് കൊച്ചിയിൽത്തന്നെയുണ്ടെന്ന നിഗമനത്തിലാണ് നീക്കം.

മസ്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാേപക്ഷ കോടതി തള്ളിയത്.

Full View

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News