സിൽവർ ലൈൻ; സർവേയില്ലാതെ ഭൂമി എങ്ങനെ ഏറ്റെടുത്തു?: ഹൈക്കോടതി
സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്ന നാല് ഭൂവുടമകൾ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
Update: 2022-01-06 12:18 GMT
സിൽവർലൈനിനായി 955 ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്ന വിവരം സർവേ നടത്താതെ എങ്ങനെ ലഭിച്ചെന്ന് ഹൈക്കോടതി. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചെന്നും കോടതി ചോദിച്ചു. ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങൾ
കേന്ദ്ര അനുമതിയില്ലാതെ റെയിൽവേ പദ്ധതികൾക്കായി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്ന നാല് ഭൂവുടമകൾ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.