'സിസ തോമസിന്റെ നിയമനം താല്ക്കാലികം തന്നെ': പുതിയ വിസിക്കായുള്ള പാനൽ സർക്കാരിന് സമർപ്പിക്കാമെന്ന് ഹൈക്കോടതി

പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണിതെന്നും കോടതി

Update: 2023-02-16 16:23 GMT
Advertising

കൊച്ചി: സാങ്കേതിക സർവകലാശാല വി സിയായുളള സിസ തോമസിന്റെ നിയമനം താത്ക്കാലികം തന്നെയെന്ന് ഹൈക്കോടതി. നിയമനം ചട്ടപ്രകാരമുളള നടപടികൾ  പൂർത്തിയാക്കിയുള്ളതല്ലെന്നും പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണിതെന്നും പുതിയ വിസിക്കായുള്ള പാനൽ സർക്കാറിന് സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

താല്ക്കാലിക നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇന്ന് വാദം കേട്ടത്. ശരിയായ വിസിയെ നിയമിക്കുന്നതിന് സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാം എന്നാണ് കോടതി നിർദേശം. ഒരസാധാരണ പ്രതിസന്ധി ഉണ്ടായപ്പോഴാണ് സിസ തോമസിനെ താല്ക്കാലികമായി നിയമിച്ചതെന്നായിരുന്നു ഹരജിയിൽ വാദം കേട്ടപ്പോഴെല്ലാം ഗവർണറുടെ മറുപടി. ഇതിന്റെ ഉദ്ദേശശുദ്ധി ഉൾപ്പടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ ഘടത്തിലാണ് ഇന്ന് ഹരജിയിൽ വാദം കേൾക്കെ വിസി നിയമനനടപടികളുമായി മുന്നോട്ട് പോകാം എന്ന് കോടതി അറിയിച്ചത്.

സിസ തോമസിന്റെ നിയമനത്തിൽ ഗവർണർ തങ്ങളോട് ആലോചിക്കാതെ തീരുമാനമെടുക്കുകയായിരുന്നു എന്നതാണ് സർക്കാരിന്റെ വാദം എന്നതുകൊണ്ട് തന്നെ ഹൈക്കോടതി നിർദേശത്തിൽ സർക്കാരിന്റെ നിലപാട് ഏറെ പ്രസക്തമാണ്. സർക്കാരിന്റെ മറുപടിക്ക് ശേഷമേ കേസിൽ ഹൈക്കോടതി ഉത്തവ് പുറപ്പെടുവിക്കൂ.

Full View

ഹൈക്കോടതി വിധി നിയമ വ്യവസ്ഥയിലുള്ള വിശ്വാസം വർധിപ്പിക്കുന്നതാണെന്ന് കെടിയു സിൻഡിക്കേറ്റ് പ്രതികരിച്ചു. കടലാസ്സ് സംഘടനകളുടേയും തിരശ്ശീലയ്ക്കു പിന്നിൽ കളിക്കുന്നവരുടേയും നീക്കങ്ങൾക്ക് കിട്ടിയ പ്രഹരമാണ് ഉത്തരവെന്നും വി സി നിയമനത്തിന് സർക്കാർ നടപടി വേഗത്തിലാക്കണമെന്നും സിൻഡിക്കേറ്റ് പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News