'ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണം': എം.വി ഗോവിന്ദൻ

'പാര്‍ട്ടിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല'

Update: 2024-10-14 15:00 GMT
Advertising

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണ്ടി വരും. അല്ലെങ്കിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും വഴിവെക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇത് വർ​ഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകുന്നേരം ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് എം.വി ​ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്. 'ശബരിമല ആരുടെയും കുത്തകയല്ല. നല്ലൊരു വിഭാ​ഗം സിപിഎമ്മുകാർ ശബരിമലയിൽ പോകുന്നുണ്ടെ'ന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. 'ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ഭക്തർക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കണം. കൃത്യമായി സന്നിധിയിലേക്ക് പോകാനും സൗകര്യം ഉണ്ടാകണം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News