സംസ്ഥാന ബജറ്റ് മലപ്പുറം ജില്ലയെ പാടെ അവഗണിച്ചത് പ്രതിഷേധാർഹം: വെൽഫെയർ പാർട്ടി

വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ച ഇടതു സർക്കാർ എല്ലാത്തരം നികുതിയും വർധിപ്പിച്ച് വിലക്കയറ്റത്തെ വൻതോതിൽ ഉയർത്തുകയാണ് ചെയ്തിരിക്കുന്നത്.

Update: 2023-02-03 16:15 GMT
Advertising

മലപ്പുറം: സംസ്ഥാന വികസന സൂചികയിൽ പിന്നാക്ക പ്രദേശമായ മലപ്പുറം ജില്ലയെ പൂർണമായി അവഗണിച്ച ബജറ്റ് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി. വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലോ പശ്ചാത്തല വികസന രംഗത്തോ പ്രതീക്ഷാർഹമായ ഒരു പുതിയ പദ്ധതിയും ജില്ലയ്ക്ക് ബജറ്റിൽ വകയിരുത്തിയിട്ടില്ല.

നിലവിൽ വികസനം അനിവാര്യമായ മഞ്ചേരി മെഡിക്കൽ കോളജിന് ബജറ്റിൽ ഒന്നും നീക്കിവച്ചിട്ടില്ലെന്നതും പുതിയ ജില്ല ആശുപത്രിയെ കുറിച്ച മൗനവും ജില്ലയോടുള്ള അവഗണനയുടെ തുടർച്ചയാണ്. ജില്ല ആവശ്യപ്പെട്ട വികസനപദ്ധതികളിലൊന്നും അനുഭാവ നിലപാട് പുലർത്തുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായിട്ടില്ലെന്നും കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മുഴുവൻ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് പെട്രോൾ- ഡീസൽ ഇന്ധന സെസ് വഴി 8000 കോടി വരുമാനം ഉണ്ടാക്കാനുള്ള സർക്കാർ ശ്രമം. ഇത് എല്ലാ മേഖലകളിലും വിലവർധനവിന് കാരണമാകും. കെട്ടിട നികുതി, വൈദ്യുതി നിരക്ക്, മോട്ടോർ വാഹന നികുതി, കോർട്ട് ഫീ തുടങ്ങി ജനങ്ങളെ ദ്രോഹിക്കാൻ എല്ലാ വഴിയിലൂടെയും സർക്കാർ ശ്രമിച്ചിട്ടുണ്ട്.

വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ച ഇടതു സർക്കാർ എല്ലാത്തരം നികുതിയും വർധിപ്പിച്ച് വിലക്കയറ്റത്തെ വൻതോതിൽ ഉയർത്തുകയാണ് ചെയ്തിരിക്കുന്നത്. മുന്നാക്ക വികസന കോർപ്പറേഷന് 37 കോടി നീക്കിവച്ചപ്പോൾ പിന്നാക്ക കമ്മീഷന് 16 കോടി മാത്രമാണ് നൽകുന്നത്. സാമൂഹ്യ നീതി നടപ്പാക്കുന്നതിൽ സർക്കാർ പുലർത്തുന്ന വിവേചന നിലപാട് ഇതിൽ വ്യക്തമാണെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News