കോഴിക്കോട്ട് ഒരു വർഷംമുൻപ് വന്ധ്യംകരിക്കപ്പെട്ട നായയ്ക്ക് നാല് കുഞ്ഞുങ്ങൾ

എ.ബി.സി പദ്ധതി പ്രകാരം വന്ധ്യംകരിക്കപ്പെട്ട നായകൾ പ്രസവിച്ച സംഭവം തൃശൂർ കൂർക്കഞ്ചേരിയിലും കൊല്ലത്തും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു

Update: 2022-09-12 12:01 GMT
Editor : Shaheer | By : Web Desk

ചിത്രം കടപ്പാട്: സാജന്‍ വി. നമ്പ്യാര്‍

Advertising

കോഴിക്കോട്: സംസ്ഥാനത്തുടനീളം തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെ അടിയന്തര നടപടികൾക്ക് ആവശ്യം ശക്തമാകുകയാണ്. വിദ്യാർത്ഥികൾ മുതൽ പ്രായമായവർ വരെ ദിവസവും നിരവധി പേരാണ് തെരുവുനായകളുടെ ആക്രമണത്തിനിരയാകുന്നത്. എന്നാൽ, തെരുവുനായകൾ പെറ്റുപെരുകുന്നത് തടയാനായി സർക്കാർ ആരംഭിച്ച വന്ധ്യംകരണ പദ്ധതികളും പരാജയമാണെന്ന് പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. കോഴിക്കോട്ട് കഴിഞ്ഞ വർഷം വന്ധ്യംകരിക്കപ്പെട്ട നായ നാല് കുഞ്ഞുങ്ങളെയാണ് പ്രസവിച്ചിരിക്കുന്നത്.

'മാതൃഭൂമി'യിൽ സീനിയർ ഫോട്ടോ ജേണലിസ്റ്റായ സാജൻ വി നമ്പ്യാർ ആണ് വന്ധ്യംകരിക്കപ്പെട്ട നായ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. കോഴിക്കോട് ഫ്രാൻസിസ് റോഡിൽനിന്നാണ് ഈ കാഴ്ച. കഴിഞ്ഞ വർഷം കോർപറേഷൻ ആരോഗ്യ വിഭാഗം പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിച്ചു വിട്ട നായയാണിതെന്നാണ് നാട്ടുകാർ പറയുന്നതെന്ന് സാജൻ പറയുന്നു. വന്ധ്യംകരിച്ചതിന്റെ അടയാളമായി സാധാരണ ചെയ്യാറുള്ള പോലെ ഈ നായയുടെ ചെവിയിലും 'വി' ആകൃതിയിൽ മുറിച്ചിട്ടുണ്ട്. പരിസരവാസികൾക്ക് ഏറെ പരിചയമുള്ള നായയാണിതെന്നും കഴിഞ്ഞ വർഷം വന്ധ്യംകരിച്ച ശേഷം തിരിച്ചുകൊണ്ടുവിട്ടതാണെന്നും നാട്ടുകാർ പറയുന്നു.

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനായി ആരംഭിച്ച എ.ബി.സി(ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി പരാജയമാണെന്ന് വ്യക്തമാക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇതിനുമുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ കൂർക്കഞ്ചേരിയിലും കൊല്ലത്തുമാണ് അടുത്തിടെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് വന്ധ്യംകരിക്കപ്പെട്ട നായ ആറു കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത്. എ.ബി.സി പദ്ധതിക്കായി കോടികളാണ് സർക്കാർ ചെലവിട്ടിട്ടുള്ളത്. എന്നാൽ, ഇതും ഫലപ്രദമല്ലെന്നാണ് വിവിധ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

എന്നെ വന്ധ്യംകരിച്ചവർക്ക് നന്ദി... സംസ്ഥാനമൊട്ടുക്ക് തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുമ്പോൾ കോഴിക്കോട് ഫ്രാൻസിസ്...

Posted by Sajan V Nambiar on Saturday, September 10, 2022

അതിനിടെ, തെരുവുനായശല്യത്തിന് കൊന്നുകളയലല്ല പരിഹാരമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചു. നായകളും അവയുടേതായ കർത്തവ്യങ്ങൾ വഹിക്കുന്നുണ്ടെന്നും തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും അവർ 'മീഡിയവണി'നോട് പറഞ്ഞു.

സമാധാനപരമായി നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയണമെന്നും അവർ ചൂണ്ടിക്കാട്ടി. അവയോടുള്ള അകാരണമായ ഭീതിയിൽനിന്ന് അവയെ സ്‌നേഹിച്ച് സൗമ്യരാക്കാൻ നമുക്ക് സാധിക്കണമെന്നാണ് ഈ അവസ്ഥയിൽ എല്ലാവരോടും പറയാനുള്ളത്. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് മറ്റു മാർഗങ്ങൾ ആലോചിക്കേണ്ടിവരുന്നതെന്നും ബീന ഫിലിപ്പ് കൂട്ടിച്ചേർത്തു.

Summary: A dog that was sterilized a year ago gave birth to four puppies in Francis Road, Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News