തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സോഷ്യൽമീഡിയ പ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് മീഡിയവൺ

2015 സെപ്റ്റംബറിലാണ് അപകടകാരികളായ തെരുവുനായ്ക്കളെ നിയമപ്രകാരം കൊല്ലാമെന്ന് കോടതി ഉത്തരവിട്ടിരുന്നത്

Update: 2024-08-30 05:27 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായശല്യം രൂക്ഷമായി തുടരുന്നതിനിടെ മീഡിയവൺ വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ച സോഷ്യൽ മീഡിയ കാർഡ് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 2015ലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ കാർഡാണ് പുതിയതെന്ന രീതിയിൽ അവതരിപ്പിക്കുന്നത്.

2015 സെപ്റ്റംബറിലാണ് അപകടകാരികളായ തെരുവുനായ്ക്കളെ നിയമപ്രകാരം കൊല്ലാമെന്ന് കോടതി ഉത്തരവിട്ടിരുന്നത്. പേവിഷബാധയുള്ള നായ്ക്കളെ നിയമപ്രകാരം കൊല്ലാമെന്നായിരുന്നു ഉത്തരവ്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഹരജിയിലായിരുന്നു ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീർത്തി സിങ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യജീവനെക്കാൾ പ്രധാനമല്ല നായക്കളുടെ ജീവനെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എന്നാൽ, നായ്ക്കൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് പിന്നീട് 2017ൽ സുപ്രീംകോടതി ഉത്തരവിട്ടു. സമൂഹത്തിനു ഭീഷണിയാകുന്ന നായ്ക്കളെ മാത്രമേ കൊല്ലാൻ പാടുള്ളൂവെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എല്ലാ തെരുവുനായ്ക്കളെയും കൊല്ലാൻ അനുമതി തേടിയുള്ള ഹരജി കോടതി തള്ളുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News