വിദ്യാർഥി യൂണിയൻ തെരഞ്ഞെ‌ടുപ്പ്; സംസ്ഥാനത്തെ കോളജുകളിൽ പരക്കെ സംഘർഷം

ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി

Update: 2024-10-10 18:03 GMT
Advertising

കോഴിക്കോട്: വിദ്യാർഥി യൂണിയൻ തെരഞ്ഞെ‌ടുപ്പ് നടന്ന സംസ്ഥാനത്തെ കോളജുകളിൽ പരക്കെ സംഘർഷം. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കെഎസ് യു രം​ഗത്തു വന്നതോടെ ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി. കോളജിൽ തുടർന്ന പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നോമിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ റിട്ടേണിങ് ഓഫീസർ വൈകിപ്പിച്ചതായി കെഎസ്‌യു ചൂണ്ടികാട്ടിയിരുന്നു. എന്നാൽ പ്രിൻസിപ്പൽ കെഎസ്‌യു നേതാക്കൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതായി എസ്എഫ്ഐ ആരോപിച്ചു.

കോഴിക്കോട് കോയിലാണ്ടി മുച്കുന്ന് ഗവ. കോളേജിന് പുറത്ത് വിദ്യാർത്ഥി-യുവജന സംഘടനകൾ തമ്മിൽ ഏറ്റുമുട്ടി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു സംഘർ‌ഷം. മൊകേരി ഗവൺമെന്റ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചു നിൽക്കുന്നതിനാൽ കോളജിന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് കെഎസ് യു -എംഎസ്എഫ് പ്രവർത്തകർ പരാതിയുമായി രം​ഗത്തുവന്നു.

കോഴിക്കോട് താമരശ്ശേരി ഐഎച്ച്ആർഡി കോളജിലുണ്ടായ സംഘർഷത്തിൽ എംഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. കോരങ്ങാട് അങ്ങാടിയിൽ വെച്ചായിരുന്നു സംഘർഷമുണ്ടായത്. എംഎസ്എഫ് പ്രവർത്തകരായ തസ്ലീം, ജവാദ് എന്നിവർക്കും എസ്എഫ്ഐ പ്രവർത്തകരായ ഷിജാസ്, സ്റ്റാലിൻ, എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News