കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാറും ഓഫിസ് അസിസ്റ്റന്റും പിടിയില്‍

ആധാരം എഴുത്തുകാരനോട് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്

Update: 2023-06-14 02:52 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: കുണ്ടറയിൽ കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാറും ഓഫിസ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. സബ് രജിസ്ട്രാർ ഓഫിസിലെ ഓഫീസ് അസിസ്റ്റന്റ് കടവൂർ കുരീപ്പുഴ സ്വദേശി സുരേഷ് കുമാർ, രജിസ്ട്രാർ എൻ. റീന എന്നിവരാണ് പിടിയിലായത്.

ആധാരം റജിസ്റ്റർ ചെയ്യുന്നതിന് ആധാരം എഴുത്തുകാരനോട് നാലായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ് . ഒരു പ്രമാണം റജിസ്റ്റർ ചെയ്യുന്നതിന് ആയിരത്തി അഞ്ഞൂറ് രൂപയാണ് ആവശ്യപ്പെട്ടത്. മൂന്ന് പ്രമാണം രജിസ്റ്റർ ചെയ്യുന്നത് 4500 രൂപ ചോദിച്ചു. അതിൽ നാലായിരം രൂപ കൊടുക്കുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News