സൂപ്പർ ലീഗ് കേരള മാധ്യമ പുരസ്‌കാരം മീഡിയവണിനും മാധ്യമത്തിനും; മഹേഷ് പോലൂർ മികച്ച ടിവി റിപ്പോർട്ടർ
മാധ്യമത്തിന് മികച്ച ഫോട്ടോഗ്രാഫർ അടക്കം മൂന്ന് പുരസ്കാരം ലഭിച്ചു.
Update: 2025-01-15 13:55 GMT
കൊച്ചി: സൂപ്പർ ലീഗ് കേരള മാധ്യമ പുരസ്‌കാരം മീഡിയവണിനും മാധ്യമത്തിനും. മികച്ച ടിവി റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് മീഡിയവൺ സീനിയർ വീഡിയോ ജേണലിസ്റ്റ് മഹേഷ് പോലൂർ അർഹനായി. ഒരുലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മാധ്യമം കൊച്ചി ബ്യൂറോ സീനിയർ ഫോട്ടോ ജേണലിസ്റ്റ് ബൈജു കൊടുവള്ളിക്കാണ് മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം. മാധ്യമം കൊച്ചി ബ്യൂറോ റിപ്പോർട്ടർ നഹീമ പൂന്തോട്ടത്തിൽ, മാധ്യമം മഞ്ചേരി റിപ്പോർട്ടർ അജ്മൽ അബൂബക്കർ എന്നിവർ സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും സ്വന്തമാക്കി. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സ്‌പെഷൽ ജൂറി അവാർഡ്.