കോട്ടയത്ത് രണ്ടുപേരെ കൊന്ന കാട്ടുപോത്തിന് വെടിയേറ്റതായി സംശയം; നായാട്ടുകാർക്കായി അന്വേഷണം തുടങ്ങി
ആക്രമണം നടത്തിയത് നായാട്ടുകാരുടെ വെടിയേറ്റതിന് ശേഷമെന്ന് വനംവകുപ്പ്
കോട്ടയം: കണമലയിൽരണ്ട് പേരെ കൊന്ന കാട്ടുപോത്തിന് വെടിയേറ്റതായി സംശയം. പോത്ത് ആക്രമണം നടത്തിയത് നായാട്ടുകാരുടെ വെടിയേറ്റതിന് ശേഷമെന്ന് വനംവകുപ്പ്.നായാട്ടുകാർക്കായി അന്വേഷണം തുടങ്ങി. ഇവരെ കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം, അക്രമം നടത്തിയ കാട്ടുപോത്തിനെ കണ്ടെത്താനായില്ല.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കണമല സെന്റ് തോമസ് പള്ളിയിൽ രാവിലെ 9 മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലേണ്ട എന്ന് തീരുമാനിച്ച വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ കോലം നാട്ടുകാർ കത്തിച്ചു. കലക്ടറുടെ ഉത്തരവ് നടപ്പാക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആക്രമണത്തിന് ശേഷം ഓടിപോയ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.