തിരുവനന്തപുരത്ത് 20കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍

കേബിൾ ജോലിക്കെത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു

Update: 2024-10-27 11:07 GMT
Editor : Shaheer | By : Web Desk
Suspects arrested in 20-year-old students rape case in Thiruvananthapuram Mangalapuram
AddThis Website Tools
Advertising

തിരുവനന്തപുരം: മംഗലപുരത്ത് 20കാരിയായ വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കൊല്ലം കൊട്ടിയം സ്വദേശി ബൈജു (35), പരവൂർ സ്വദേശി ജിക്കോ ഷാജി (27) എന്നിവരാണു പിടിയിലായത്. ജോലിക്കെത്തിയ ഇരുവരും വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.

ബലാത്സംഗക്കുറ്റവും എസ്‍സി-എസ്‍ടി അതിക്രമം തടയൽ വകുപ്പ് പ്രകാരവുമാണു പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരെയും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ജിക്കോ ഷാജിയുടെ പേരിൽ മുൻപും ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണു സംഭവം നടന്നത്. പ്രദേശത്ത് കേബിൾ ജോലിക്കെത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

സംഭവസമയത്ത് പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അക്രമികളില്‍നിന്നു രക്ഷപ്പെട്ടു വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.

Summary: Suspects arrested in 20-year-old student's rape case in Thiruvananthapuram Mangalapuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News