എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ വിവരങ്ങൾ ചോർത്തി; ഐജി പി. വിജയന് സസ്‌പെൻഷൻ
പ്രതിയുമായുള്ള യാത്രാ വിവരങ്ങൾ പുറത്ത് പോയത് വിജയൻ വഴിയെന്ന് റിപ്പോർട്ടിൽ പറയുന്നു
Update: 2023-05-18 17:00 GMT
Suspension
തിരുവനന്തപുരം: എടിഎസ് മുൻ തലവൻ ഐജി പി. വിജയനെ സസ്‌പെന്റ് ചെയ്തു. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ വിവരങ്ങൾ ചോർത്തിയെന്ന പേരിലാണ് സസപെൻഷൻ. എഡിജിപി എംആർ അജിത് കുമാറാണ് റിപ്പോർട്ട് നൽകിയത്. പ്രതിയുമായുള്ള യാത്രാ വിവരങ്ങൾ പുറത്ത് പോയത് വിജയൻ വഴിയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടരന്വേഷണത്തിന് എഡിജിപി പത്മകുമാറിനെ ചുമതലപ്പെടുത്തി.