പ്ലസ് വണ്‍‌ പ്രവേശനത്തിനുള്ള നീന്തൽ സർട്ടിഫിക്കറ്റ്; വിദ്യാർഥികൾ ആശയക്കുഴപ്പത്തിൽ

മുന്‍ വര്‍ഷങ്ങളില്‍ തദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ചിരുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ഇനി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് കൈപ്പറ്റണമെന്നാണ് പുതിയ പ്ലസ് വണ്‍ പ്രോസ്പെക്റ്റസില്‍ പറയുന്നത്.

Update: 2021-08-19 03:29 GMT
Editor : Nidhin | By : Web Desk
Advertising

പ്ലസ് വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കിനായുള്ള നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. 

മുന്‍ വര്‍ഷങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ചിരുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ഇനി ജില്ലാ സ്പോര്‍ട്സ്  കൗണ്‍സിലില്‍ നിന്ന് കൈപ്പറ്റണമെന്നാണ് പുതിയ പ്ലസ് വണ്‍ പ്രോസ്പെക്റ്റസില്‍ പറയുന്നത്. ഈ മാസം 24 ന് മുമ്പ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നാണ് നിര്‍ദേശം. പലരും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷമാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കഴിഞ്ഞദിവസം നൂറു കണക്കിന് വിദ്യാര്‍ഥികളാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനങ്ങളില്‍ എത്തിയിരുന്നത്. കണ്ടെയിന്‍മെന്‍റ്  സോണുകളില്‍ നിന്നടക്കം വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടത്തോടെയെത്തി. പുതിയ നിബന്ധന വിപരീത ഫലം ചെയ്യുമെന്ന പരാതിയും രക്ഷിതാക്കള്‍ക്കുണ്ട്. രണ്ട് ദിവസമായി തുടരുന്ന ജില്ലാ സ്പോര്‍ട്സ്  കൗണ്‍സിലുകളുടെ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്നും തുടരും.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News