ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്യും

വിസിയുടെ നിർദേശ പ്രകാരമാണ് നടപടി

Update: 2025-04-01 12:17 GMT

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ വിസി നിർ​ദേശം നൽകി. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിലെ അധ്യാപകനെതിരെയാണ് നടപടി.‌ അധ്യാപകനോട് വെള്ളിയാഴ്ച ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഉത്തരക്കടലാസ് നഷ്ടപ്പെട്ട എംബിഎ പരീക്ഷ വീണ്ടും നടത്തും. ഏപ്രിൽ ഏഴിനാണ് പരീക്ഷ നടക്കുക. ചുമതലയുണ്ടായിരുന്ന അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്ന് ഡീബാർ ചെയ്യും. സർവകലാശാലക്കും അധ്യാപകനും വീഴ്ചപറ്റിയെന്ന് കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ പറഞ്ഞു.

വിദ്യാർഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ട് തവണയായി പരീക്ഷ നടത്താനാണ് തീരുമാനം. ഏപ്രിൽ 7ന് നടത്തുന്ന പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് 22ാം തീയതിയുള്ള പരീക്ഷ എഴുതാൻ കഴിയും.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News