അറസ്റ്റിലായവര്‍ മുസ്‍ലിം പേരുകാര്‍, കോണ്‍ഗ്രസ് സമരത്തിനെതിരെ തീവ്രവാദ ആരോപണവുമായി ആലുവ പൊലിസ്

പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിനെതിരെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എം.എല്‍.എ രംഗത്തുവന്നു

Update: 2021-12-10 16:42 GMT
Editor : ijas
Advertising

ആലുവയിൽ സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ ആരോപണവുമായി പൊലിസ്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മോഫിയ പര്‍വ്വീന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം. സമരത്തില്‍ പങ്കെടുത്ത് പൊലീസ് അറസ്റ്റു ചെയ്ത അൽ അമീൻ, അനസ്, നജീബ് എന്നിവർക്കെതിരെയാണ് പൊലീസിന്‍റെ ആരോപണം. കസ്റ്റഡി അപേക്ഷയിലായിരുന്നു പരാമർശം. എന്നാല്‍ പൊലീസിന്‍റെ ആരോപണം കോടതി തള്ളിക്കളഞ്ഞു.

അതെ സമയം പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിനെതിരെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എം.എല്‍.എ രംഗത്തുവന്നു. പ്രതികൾ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാർഹവും ഈ രീതിയിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. ജനാധിപത്യരീതിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രസ്ഥാനത്തെയും, അതിന്‍റെ പ്രവർത്തകരോടുമുള്ള അവഹേളനമാണ് റിമാൻഡ് റിപ്പോർട്ടിലൂടെ മനസ്സിലാക്കുന്നത്. ഈ തീവ്രവാദി ബന്ധം റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചത് സര്‍ക്കാരിന്‍റെ അറിവോടുകൂടി ആണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. എസ്.പിയെ ഫോണിൽ വിളിച്ച് അൻവർ സാദത്ത് എംഎൽഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News