ഇടുക്കി ഖജനാപ്പാറയിൽ ഏലത്തോട്ടത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി
ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ
Update: 2025-03-27 14:03 GMT


ഇടുക്കി: ഇടുക്കി ഖജനാപ്പാറയിൽ ഏലത്തോട്ടത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. അരമനപ്പാറ എസ്‌റ്റേറ്റിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികൾ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായ്ക്കൾ കടിച്ച് കീറിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നുത്. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു.