പി. ജയരാജന്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ വ്യക്തിപരം, എല്ലാം പാർട്ടി നിലപാടല്ല; വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി

ആർഎസ്എസിന്റെ മുസ്‌ലിം പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും പിണറായി വിജയന്‍റെ വിമർശനം

Update: 2024-10-26 11:48 GMT
Advertising

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് പി.ജയരാജൻ എഴുതിയ 'കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകത്തോടുള്ള വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജയരാജന്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ വ്യക്തിപരമാണെന്നും അദ്ദേഹം പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം പാർട്ടി നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയരാജന്റെ പുസ്തകം പാലോളി മുഹമ്മദ് കുട്ടിക്ക് നൽകി പ്രകാശനം ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയരാജന്റെ വ്യക്തിപരമായ നിലപാടുകുൾ പുസ്തകത്തിലുണ്ട്, അത് വ്യക്തിപരമായി കണ്ടാൽ മതി. രചയിതാവിന്റെ എല്ലാ അഭിപ്രായത്തോടും പ്രകാശനം ചെയ്യുന്ന ആൾക്ക് യോജിപ്പുണ്ടാകണമില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിഫലിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ പുസ്തകത്തിൽ ഉണ്ട്. അതിനോട് യോജിപ്പുമാണ്. അദ്ദേഹം പറഞ്ഞു. മഅ്ദനിയുമായി ബന്ധപ്പെട്ട പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയത്.

Full View

അതേസമയം മുസ്‌ലിം ലീ​ഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും അദ്ദേഹം തന്റെ പ്രസം​ഗത്തിൽ വിമർശിച്ചു. ലീഗിന് സാർവദേശീയ ബന്ധങ്ങൾ ഇല്ല. പാകിസ്താനുമായി പോലും ബന്ധമില്ല. എന്നാൽ ലീഗ് ചെയുന്ന അപരാധം കാണാതിരിക്കാൻ കഴിയില്ല. നേരിട്ട് ബന്ധം ഇല്ലെങ്കിലും സാർവദേശീയ ബന്ധം ഉള്ളവരുമായി ലീഗ് ചേർന്ന് നിൽക്കുന്നു. കോൺഗ്രസ്സിനും ബിജെപിക്ക് ഒപ്പം നിന്ന് ലീഗ് കമ്മ്യൂണിസത്തെ എതിർക്കുന്നു. ആർഎസ്എസിന്റെ മുസ്‌ലിം പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമി. പിണറായി വിജയൻ പറഞ്ഞു.

മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേ കണ്ണട കൊണ്ട് കാണുന്നത് ശരിയല്ല. ജമാഅത്തെ ഇസ്‌ലാമി, ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കൽ ലക്ഷ്യമാക്കിയ സംഘടനയാണ്. ലീഗിനെ ഇതിനോടൊപ്പം കാണാൻ കഴിയില്ല. ലീഗിൻ്റെ ചരിത്രം ബ്രിട്ടീഷ് അനുകൂല പ്രസ്ഥാനം എന്നതാണ്. ബ്രിട്ടീഷ് സഹായത്തോടെ വിദ്യാഭ്യാസം, ജോലി എന്ന നിലയ്ക്കാണ് അവർ തുടക്കത്തിൽ നിലപാട് സ്വീകരിച്ചത്. എങ്കിനും

ലീഗിന് ഇന്ത്യക്ക് പുറത്ത് സഖ്യമില്ല. എന്നാൽ ജമാഅത്തിന് യമനിലും ഈജിപ്തിലും ബന്ധങ്ങൾ ഉണ്ട്. സാമ്രാജ്യത്തോട് ഒപ്പം നിന്ന ചരിത്രം ജമാഅത്തെ ഇസ്‌ലാമിക്ക് പല രാജ്യങ്ങളിലും ഉണ്ട്. മുഖ്യമന്ത്രി പറഞ്ഞു. 

ലീഗ് എസ്ഡിപിഐ ആയി അടുപ്പം കൂട്ട് കൂടുന്നു. ഇത് ലീഗ് അണികൾ തന്നെ തീവ്രവാദ സ്വഭാവത്തിലേക്ക് ഒഴുകുന്നതിന് വഴി തെളിക്കും. മത തീവ്രവാദികളോട് യോജിക്കില്ല എന്ന നിലപാട് ആണ് ലീഗ് സ്വീകരിക്കേണ്ടത്. എന്നാൽ ലീഗിന് അതിന് കഴിയുന്നില്ല. മുഖ്യമന്ത്രി വിമർശിച്ചു.

ലീഗിൻ്റെ അവസര വാദം തുറന്ന് കാട്ടണം. മസ്ജിദിന് കാവൽ നിന്നു രക്തസാക്ഷിയായ യു.കെ കുഞ്ഞിരാമൻ്റെ പാർട്ടിയാണ് സിപിഎം. ആ പാർട്ടിയെ സംഘ ബന്ധം ഉള്ള പാർട്ടിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നെന്ന് അഭിമാനത്തോടെ പറഞ്ഞ കെ. സുധാകരൻ ആണ് ലീഗ് ഉൾപ്പെടുന്ന മുന്നണിയുടെ തലപ്പത്ത്.

മലപ്പുറം ജില്ലയ്ക്കെതിരെ പറഞ്ഞു എന്നാണ് ഇപ്പൊൾ ലീഗ് പ്രചാരണം. തീർത്തും അടിസ്ഥാന രഹിതമായ കര്യങ്ങൾ ആണ് ഈ വിഷയത്തിൽ പ്രചരിപ്പിക്കുന്നത്. പൊലിസ് ഏറ്റവും കൂടുതൽ കേസ് എടുത്തത് എന്ന പ്രചരണം തെറ്റാണ്. ലീഗ് ആണ് മലപ്പുറം ജില്ലയെ അപകീർത്തി പെടുത്തുന്നത്. പെലിസ് കൂടുതൽ കേസ് എടുത്തത് മലപ്പുറത്തല്ല.

പി. ജയരാജൻ, പാലൊളി മുഹമ്മദ് കുട്ടി , പി.എ മുഹമ്മദ് റിയാസ്, ടി.കെ ഹംസ, കെ.ടി ജലീൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News