ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ സി.പി.എം പോളിറ്റ്ബ്യൂറോ ഇന്ന് ചർച്ച ചെയ്യും
പി.ബി അജണ്ടയുടെ ഭാഗമായ പൊതുരാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുന്നതിനിടെയാകും പി. ജയരാജൻ സംസ്ഥാന കമ്മറ്റിയിൽ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ചർച്ചക്ക് വരിക.
ന്യൂഡൽഹി: ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണങ്ങൾ സി.പി.എം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് ചർച്ച ചെയ്യും. ചർച്ചയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് പി. ബി വിശദീകരണം തേടും. ജനുവരിയിൽ നടക്കുന്ന കേന്ദ്രകമ്മറ്റിയിലും വിഷയം ചർച്ചക്ക് വന്നേക്കും.
പി.ബി അജണ്ടയുടെ ഭാഗമായ പൊതുരാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുന്നതിനിടെയാകും പി. ജയരാജൻ സംസ്ഥാന കമ്മറ്റിയിൽ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ചർച്ചക്ക് വരിക. സംസ്ഥാന സെക്രട്ടറി എം..വി ഗോവിന്ദൻ തന്നെ വിഷയം അവതരിപ്പിക്കാണ് സാധ്യത. വിഷയം പാർട്ടിക്ക് അകത്തും പുറത്തും വലിയ വിവാദമായ സാഹചര്യത്തിൽ കേന്ദ്രനേതൃത്വതിന് ചർച്ച ചെയ്യാതെ മുന്നോട്ട് പോകാൻ സാധിക്കില്ല. യോഗത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും നിർണായകമാകും. പി.ബി യോഗത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സമിതിയിൽ വിഷയം ചർച്ച ചെയ്യുക. അതിന് ശേഷമാകും ആരോപണത്തിൽ അന്വേഷണം വേണമോ വേണ്ടയോ എന്ന കാര്യത്തിൽ പാർട്ടി അന്തിമതീരുമാനം എടുക്കുക.
ആദ്യദിനമായ ഇന്നലെ ത്രിപുര തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളാണ് ചർച്ചയായത്. ആദ്യഘട്ടത്തിൽ ആരോപണം നിഷേധിക്കാൻ തയ്യാറാവാതിരുന്ന എം.വി ഗോവിന്ദൻ പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം നിലപാട് മാറ്റി്, ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണന്ന് പറഞ്ഞു. ഇന്ന് വൈകുന്നേരം പി.ബി യോഗം അവസാനിക്കും.