വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; ലാബ് റിപ്പോർട്ടിൽ കൃത്രിമം, ഒരു ഡോക്ടർക്ക് രണ്ടൊപ്പ്

സ്‌കാനിങ് നടത്തുമ്പോൾ ഡോക്ടർ ഇല്ല എന്ന തെളിയിക്കുന്ന തരത്തിലാണ് ഒപ്പുകളുടെ വൈരുധ്യം

Update: 2024-11-29 11:04 GMT
Editor : ശരത് പി | By : Web Desk
Advertising

ആലപ്പുഴ: വൈകല്യത്തോടെ നവജാത ശിശു ജനിച്ച സംഭവത്തിൽ സ്‌കാനിങ് നടത്തിയ ലാബിൽ ഒരേ ഡോക്ടർ നൽകിയ റിപ്പോർട്ടിൽ രണ്ട് ഒപ്പ്. മിഡാസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഒരേ ഡോക്ടർക്ക് രണ്ട് ഒപ്പ് കണ്ടെത്തിയത്. റേഡിയോളജിസ്റ്റ് ഡോക്ടർ മനോജ് പ്രഭാകരന്റെ ഒപ്പിലാണ് കൃത്രിമം നടന്നതായി സംശയം. ഒപ്പുകളിലെ വ്യത്യസ്ഥത കുഞ്ഞിന്റെ പിതാവ് സ്ഥിരീകരിച്ചു.

അംഗവൈകല്യങ്ങളുമായി നവജാത ശിശു പിറന്നതിൽ സ്വകാര്യ ലാബുകൾക്കെതിരെ ഡിഎംഒയുടെ റിപ്പോർട്ട്. ലാബ് റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിനിധികൾഅന്വേഷണത്തിനായി ഇന്ന് ആലപ്പുഴയിലെത്തും. വിദഗ്ധ സംഘം കുഞ്ഞിനെ പരിശോധിക്കും. ആരോഗ്യവകുപ്പ് അഡീ.ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ആശുപത്രി രേഖകൾ ഡിഎംഒ ഓഫീസിന് കൈമാറി.

ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുള്ളത്. ഈ മാസം എട്ടിനാണ് സുറുമി പ്രസവിക്കുന്നത്. ഗർഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങിലും ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിൻറെ പിതാവ് പറയുന്നു. സ്‌കാനിങ് റിപ്പോർട്ടിൽ ഒരു പ്രശ്‌നവുമില്ലെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ലാബിൽ ഡോക്ടമാർ തന്നെയാണോ റിപ്പോർട്ട് തയ്യാറാക്കിയത് എന്നതിൽ സംശയമുണ്ടെന്നും പിതാവ് കൂട്ടിച്ചേർത്തു. പ്രസവത്തിൻറെയന്നാണ് ഡോക്ടർ ഇക്കാര്യത്തെക്കുറിച്ച് അനീഷിനോട് പറയുന്നത്. കുഞ്ഞിൻറെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിൻറെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News