ഡിസി ബുക്സിനെതിരായ ഇ.പി ജയരാജന്‍റെ പരാതിയിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും

കോട്ടയം ജില്ലാ പൊലീസ് മേധാവി ഡിജിപിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി

Update: 2024-11-26 03:09 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ഡിസി ബുക്സിനെതിരായ ഇ.പി ജയരാജന്‍റെ പരാതിയിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും . കോട്ടയം ജില്ലാ പൊലീസ് മേധാവി ഡിജിപിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി .

പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയും ഇപിയും തമ്മിൽ കരാറില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവതരമെന്നാണ് സർക്കാർ നിലപാട്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഘട്ടത്തിൽ പുസ്തക വിവാദത്തിനു പിന്നിൽ ഗൂഢലോചനയുണ്ടെന്ന വാദം നിരത്തി സിപിഎമ്മും പ്രതിരോധം തീർക്കും. തുടരന്വേഷണം വേണമെന്ന പാർട്ടി നേതൃത്വത്തിൻ്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് സർക്കാർ തുടരന്വേഷണം പ്രഖ്യാപിക്കുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും അന്വേഷണം. പുസ്തക വിവാദം ഉപ തിരഞ്ഞെടുപ്പിലും തിരിച്ചടിയായെന്ന് സിപിഎമ്മും ഇടത് മുന്നണിയും വിലയിരുത്തുന്നു. തുടരന്വേഷണം പ്രതിച്ഛായ വീണ്ടെടുക്കാൻ സഹായകരമാകുമെന്നും നേതൃത്വം കരുതുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News