കാലിക്കറ്റ് , സംസ്കൃത സർകാലശാലകളി​ലെ വി.സിമാരെ ഗവർണർ പുറത്താക്കി

എസ്.എൻ - ഡിജിറ്റൽ വിസിമാരുടെ കാര്യത്തിൽ തീരുമാനം പിന്നീട്

Update: 2024-03-07 11:41 GMT

ആരിഫ് മുഹമ്മദ് ഖാൻ

Advertising

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർകാലശാലകളില വി.സി മാരെ ഗവർണർ പുറത്താക്കി. എസ്.എൻ - ഡിജിറ്റൽ വിസിമാരൂടെ കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും ഉണ്ടാവുക. കാലിക്കറ്റ് വി.സി ഡോ. എം കെ ജയരാജ്, സംസ്‌കൃത സർവ്വകലാശാല വി.സി ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്. എസ്.എൻ - ഡിജിറ്റൽ വിസിമാരൂടെ കാര്യത്തിൽ തീരുമാനം യു.ജി.സി അഭിപ്രായം തേടിയ ശേഷമാകും ഉണ്ടാവുക. 

കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർ സ്ഥാനത്ത് തുടരാൻ അർഹരല്ലെന്നും  നടപടിയെടുക്കുമെന്നും ചാൻസലർ നേരത്തെ പറഞ്ഞിരുന്നു.യു.ജി.സി അറിയിപ്പ് രേഖാമൂലം ലഭിച്ച ശേഷം പുറത്താക്കൽ നടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ 24-ാം തീയതിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നാല് വി സിമാരുടെ ഹിയറിങ് രാജ്ഭവനിൽ വച്ച് നടന്നത്. യോഗത്തിൽ ഡിജിറ്റൽ സർവകലാശാല സജി ഗോപിനാഥ് നേരിട്ടും കാലിക്കറ്റ് -സംസ്കൃത വിസി മാർക്ക് വേണ്ടി അഭിഭാഷകരും ഹാജരായി. എസ് എൻ വി സി മുബാറക്ക് പാഷ ഹിയറിങ്ങിന് എത്തിയിരുന്നില്ല. ഹിയറിങ്ങിനു ശേഷവും വിസിമാർക്ക് എതിരെ അച്ചടക്ക നടപടി വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. നാല് പേർക്കും സ്ഥാനത്ത് തുടരാൻ അർഹതയില്ല.

നിയമനത്തിൽ സുപ്രിംകോടതി ഉത്തരവിൻെറ ലംഘനമുണ്ടായെന്ന് ഹിയറിങ്ങിൽ പങ്കെടുത്ത യുജിസി പ്രതിനിധികളും അഭിപ്രായപ്പെട്ടു. ഈ അഭിപ്രായം രേഖാമൂലം വേണമെന്ന് ഗവർണർ യുജിസിയോട് ആവശ്യപ്പെട്ടു. 

ശ്രീനാരായണ ഗുരു ഓപ്പൺസർവകലാശാല വി സി മുബാറക് പാഷ രാജി നൽകിയിരുന്നെങ്കിലും അംഗീകരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിരുന്നു.. അയോഗ്യനായ ആൾക്ക് രാജി വയ്ക്കാൻ കഴിയില്ലെന്നാണ് വിശദീകരണം. ഹിയറിങ്ങിന് എത്താത്തതിനാൽ ഒന്നും ബോധിപ്പിക്കാൻ ഇല്ല എന്ന് കണക്കാക്കുമെന്നും രാജ്ഭവന്‍ അറിയിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News