ലോക്സഭ തെരഞ്ഞെടുപ്പ്; രമേശ് ചെന്നിത്തലയ്ക്ക് കേരളത്തിന്റെ ചുമതല? അഭിപ്രായം തേടി ഹൈക്കമാന്റ്

രമേശ് ചെന്നിത്തല ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.

Update: 2024-03-07 10:37 GMT
Advertising

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ പ്രചാരണ കമ്മിറ്റി ചെയർമാനാകാൻ രമേശ് ചെന്നിത്തലയോട് ഹൈക്കമാൻഡ് അഭിപ്രായം തേടി. ചെന്നിത്തല ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ വൈകിട്ട് ആറുമണിക്കാണ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുക.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. ചർച്ചകൾക്ക് ശേഷം ഇന്നുതന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിടുവാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.  

ഉത്തർപ്രദേശിലെ റായ് ബറേലിയിൽ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായി എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. കേരളത്തിൽ വയനാട്, ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളുടെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. വയനാടിനൊപ്പം രാഹുൽ ഗാന്ധി അമേഠി കൂടി തെരഞ്ഞെടുത്തേക്കും. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.സുധാകരനും മത്സരിക്കാൻ തീരുമാനമായാൽ ആലപ്പുഴയിൽ സാമുദായിക പ്രാതിനിധ്യമനുസരിച്ച് ഒരു മുസ്‍ലിം സ്ഥാനാർഥി വരണം. മുസ്‍ലിം സ്ഥാനാർഥി ഇല്ലാതെ ലോക്സഭ പട്ടിക കോൺഗ്രസ് പുറത്തിറക്കരുതെന്ന ആവശ്യവും ശക്തമാണ്. കേരളത്തിൻ്റെ ചർച്ചകൾക്ക് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഡൽഹിയിലുണ്ട്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News