ആർ.എം.പി നേതാവ് ഹരിഹരനെ കാറിലെത്തി ഭീഷണിപ്പെടുത്തിയ സംഭവം; അഞ്ചു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

ഹരിഹരൻ്റെ വസതിക്ക് നേരെ കഴിഞ്ഞ ദിവസം സ്ഫോടക വസ്തു ആക്രമണവും നടന്നിരുന്നു

Update: 2024-05-15 17:02 GMT

കെ.എസ് ഹരിഹരൻ

Advertising

മലപ്പുറം: ആർ.എം.പി നേതാവ് ഹരിഹരനെ കാറിലെത്തി ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ. സി.പി.എം പ്രവർത്തകരായ അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം സത്യപുരം സ്വദേശികളായ സജീഷ്, മുഹമ്മദ് ബഷീർ , സഫ്സീർ, ജിതേഷ്, അജിനേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹരിഹരൻ്റെ തേഞ്ഞിപ്പലം ഒളിപ്രംകടവിലെ വസതിക്ക് നേരെ കഴിഞ്ഞ ദിവസം ഒരു സംഘം സ്ഫോടക വസ്തു എറിഞ്ഞിരുന്നു. വടകരയില്‍ യു.ഡി.എഫും ആര്‍.എം.പിയും സംഘടിപ്പിച്ച വര്‍ഗീയതയ്‍ക്കെതിരെയെന്ന കാംപയിനിൽ കെ.എസ് ഹരിഹരന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ കെ.എസ് ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News