മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മുഖ്യപ്രതി അറസ്റ്റിൽ

കാരന്തൂർ ഇരട്ട കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച ആളാണ് ഇന്ത്യേഷ്

Update: 2023-02-26 11:23 GMT

കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ കോഴിക്കോട് മുണ്ടിക്കൽ താഴത്ത്  നിർത്തിയിട്ട ബസിൽ വച്ച് കൂട്ടബലാത്സംഗം നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ . കുന്നമംഗലം പന്തീർപാടം സ്വദേശി ഇന്ത്യേഷ് ആണ് അറസ്റ്റിലായത്. ഇന്ത്യേഷിനെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഒരു കൊലപാതക കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെ സേലത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒരു വർഷമായി വാരണാസിയിൽ ആയിരുന്നെന്നാണ് പ്രതി മൊഴി നൽകിയത്. 2021 ജുലൈ 4നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. കേസിൽ രണ്ട് പേരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യേഷിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പ്രതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ കോളുകള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യേഷിനെ പിടികൂടിയത്. കാരന്തൂർ ഇരട്ട കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച ആളാണ് ഇന്ത്യേഷ്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News