കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി
എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് ഒന്നര വർഷം മുൻപാണ് ജോസഫ് ഗ്രൂപ്പും ബിജെപിയും ചേർന്ന് പിടിച്ചെടുത്തത്


കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ബിജെപിയും ചേർന്ന് ഭരിക്കുന്ന കോട്ടയം കിടങ്ങൂർ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് അവിശ്വാസത്തെ ഒരു ബിജെപി അംഗം പിന്തുണക്കുകയായിരുന്നു.
എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് ഒന്നര വർഷം മുൻപാണ് ജോസഫ് ഗ്രൂപ്പും ബിജെപിയും ചേർന്ന് പിടിച്ചെടുത്തത്. ഇരു പാർട്ടികളും അംഗങ്ങളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ബിജെപിയിൽ നിന്ന് പുറത്തക്കിയ അംഗം എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
അതിനിടെ, കോട്ടയം കിടങ്ങൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു. UDF പിന്തുണയിൽ വൈസ് പ്രസിഡന്റായ BJP അംഗം രശ്മി രാജേഷാണ് രാജിവെച്ചത്. വൈസ് പ്രസിഡന്റിനെതിരെ LDF കൊണ്ടുവന്ന അവിശ്വാസം ചർച്ച ചെയ്യാൻ ഇരിക്കേയാണ് രാജി. രാവിലെ പ്രസിഡന്റിനെതിരായ അവിശ്വാസം പാസായിരുന്നു. എൽഡിഎഫ് അവിശ്വാസത്തെ ഒരു ബിജെപി അംഗം പിന്തുണക്കുകയായിരുന്നു.