ഡി.വൈ.എഫ്.ഐ എക്സൈസ് ഓഫീസിലേക്ക് നടത്താനിരുന്ന സമരം മാറ്റിവെച്ചു
യദു കൃഷ്ണനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം
പത്തനംതിട്ട: പത്തനംതിട്ടയിൽ ബി.ജെ.പി വിട്ട് സിപിഎമ്മിലേക്ക് വന്നയാളെ കഞ്ചാവ് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്തതിനെതിരായ ഡി.വൈ.എഫ്.ഐയുടെ സമരം മാറ്റിവെച്ചു. പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന എക്സൈസ് ഓഫീസ് സമരമാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും. യദു കൃഷ്ണനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം.
വിജ്ഞാനപത്തനംതിട്ട ഉറപ്പാണ് തൊഴിൽപദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ ബീനാ ഗോവിന്ദൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇവരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കുന്നുണ്ട്. ഇതേതുടർന്നാണ് സമരം മാറ്റിവെക്കുന്നത് എന്നാണ് ഡി.വൈ.എഫ്.ഐ നേതൃത്വം അറിയിക്കുന്നത്.
യുവമോർച്ചാ ബന്ധമുള്ള അസീസ് എന്ന ഉദ്യോഗസ്ഥൻ മനപൂർവം കുടുക്കയതാണെന്നാരോപിച്ച് സി.പി.എം നേതൃത്വം മുന്നോട്ട് വന്നിരുന്നു.