അഗളിയിൽ വ്യൂ പോയിന്റ് കാണാനെത്തി മലയിൽ അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി
മഴ പെയ്തതോടെ വഴി തെറ്റി വിദ്യാർഥികൾ മലമുകളില്‍ അകപ്പെടുകയായിരുന്നു.
Update: 2024-05-21 15:55 GMT
പാലക്കാട്: അഗളിയില്‍ വ്യൂ പോയിന്റ് കാണാനെത്തിയ വിദ്യാര്‍ഥികള്‍ മലയില്‍ അകപ്പെട്ടു. മഴ പെയ്തതോടെ വഴി തെറ്റി വിദ്യാർഥികൾ മലമുകളില്‍ അകപ്പെടുകയായിരുന്നു. അഗളി മഞ്ഞച്ചോല വ്യൂ പോയിന്റ് കാണാനാണ് ഇവർ എത്തിയത്. എടത്തനാട്ടുകര സ്വദേശികളായ നാല് പേരാണ് മലയില്‍ അകപ്പെട്ടത്. അഗളി പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിരുന്നു.