പഠനവിലക്ക് നീക്കി; ഭിന്നശേഷി വിദ്യാർഥിക്ക് നാളെ മുതൽ ബഡ്‌സ് സ്‌കൂളിലെത്താം
കുട്ടിയെ വീട്ടിൽ നിന്നും സ്കൂളിലെത്തിക്കാനും തിരിച്ച് വീട്ടിലെത്തിക്കാനും പഞ്ചായത്ത് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്
Update: 2023-02-21 10:04 GMT
കൊച്ചി: ഭിന്നശേഷി വിദ്യാർഥിക്ക് പഠനത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി എറണാകുളം കുന്നുകര പഞ്ചായത്ത് . പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി യോഗം ചേർന്നാണ് തീരുമാനമെടുത്തത് . മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി . നാളെ മുതൽ കുട്ടിക്ക് ബഡ്സ് സ്കൂളിലെത്തി പഠനം തുടരാം . വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയും ബാലാവകാശ കമ്മീഷനും ഇടപെടുകയും റിപ്പോടർട്ട് തേടുകയും ചെയ്തിരുന്നു.
കുട്ടിയെ വീട്ടിൽ നിന്നും സ്കൂളിലെത്തിക്കാനും തിരിച്ച് വീട്ടിലെത്തിക്കാനും പഞ്ചായത്ത് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുന്നുകര പഞ്ചായത്തിലെ വിദ്യാർഥികള്‍ക്ക് മാത്രം പഞ്ചായത്ത് ബഡ്സ് സ്കൂളിൽ പ്രവേശനം നൽകിയാൽ മതിയെന്നായിരുന്നു മുൻപ് പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനം. ആ തിരുമാനം പുനപരിശോധിക്കാനും യോഗത്തിൽ തീരുമാനമായി.