'ഇതു സ്വീകരിച്ച് പൊരുത്തപ്പെടണം'; വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷ്ടിച്ച മാല തിരിച്ചേല്‍പ്പിച്ച് മോഷ്ടാവിന്‍റെ പ്രായശ്ചിത്തം

കഴിഞ്ഞ ദിവസം രാവിലെ വീടിൻറെ ജനലിന് മുകളില്‍ ഒരു പൊതിക്കെട്ട് കാണുന്നു. അഴിച്ചെടുത്ത പൊതിക്കെട്ടിനുള്ളിൽ നഷ്ടപ്പെട്ട അതേ മോഡൽ സ്വർണ്ണമാലയും അതിനോടൊപ്പം ഒരു കുറിപ്പും..

Update: 2021-09-05 02:41 GMT
Advertising

സത്യസന്ധനായി മാറിയ ഒരു മോഷ്ടാവിന്‍റെ കഥയാണ് കോഴിക്കോട് പയ്യോളിയിലെ സംസാര വിഷയം.ആരുമറിയാതെ ഒരിക്കൽ മോഷ്ടിച്ച സ്വർണ്ണാഭരണം ആരുമറിയാതെ തന്നെ തിരികെ കൊണ്ടുവെച്ച ഒരു മോഷ്ടാവ്. അങ്ങനെ വെറുതെ വെച്ച് പോകുകയായിരുന്നില്ല, ഒപ്പം ഒരു കത്തും കൂടി വെച്ചിട്ടാണ് മോഷ്ടാവ് പണ്ട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തത്.

Full Viewh

മോഷണം പോയ ഒരു മാലയുടെ മാത്രം കഥയല്ല ഇത്, ഒരു മോഷ്ടാവിന്‍റെ പശ്ചാത്താപത്തിന്‍റെയും കൂടി കഥയാണ്... ഒരു കുറിപ്പെഴുതി വെച്ച്, മാപ്പ് ചോദിച്ച് ഒരിക്കൽ മോഷ്ടിച്ച സ്വര്‍ണ്ണാഭരണം ഒമ്പത് വര്‍ഷത്തിന് ശേഷം ഉടമയ്ക്ക് തിരികെ നല്‍കിയിരിക്കുകയാണ് അന്ന് മോഷണം നടത്തിയ വ്യക്തി. മോഷ്ടാവിന്‍റെ കുറിപ്പിങ്ങനെ ' കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിങ്ങളുടെ വീട്ടിൽ നിന്നും ഇങ്ങനെ ഒരു സ്വർണ്ണാഭരണം അറിയാതെ ഞാൻ എടുത്തു പോയി , അതിന് പകരമായി ഇത് നിങ്ങൾ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം'

സംഭവം ഇങ്ങനെ, ഒമ്പത് വ‍ര്‍ഷം മുന്‍പ് കോഴിക്കോട് പയ്യോളി ഇരിങ്ങത്തെ ചാലിക്കണ്ടി ബുഷറയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഏഴേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണം കാണാതായി. മോഷണത്തിന്‍റ ഒരു ലക്ഷണവുമില്ലാത്തതിനാല്‍ കളഞ്ഞു പോയതാവാമെന്ന് കരുതി പോലീസിൽ പരാതിപ്പെട്ടില്ല .ഇനി ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ ആ മാലയാണ് മോഷ്ടാവ് തന്നെ ഇപ്പോള്‍ തിരികെ എത്തിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീടിൻറെ ജനലിന് മുകളില്‍ ഒരു പൊതിക്കെട്ട് . അഴിച്ചെടുത്ത പൊതിക്കെട്ടിനുള്ളിൽ നഷ്ടപ്പെട്ട അതേ മോഡൽ സ്വർണ്ണമാലയും അതിനോടൊപ്പം ഈ കുറിപ്പും. അന്ന് നഷ്ടമായ ചെയിന്‍ ഏഴേകാല്‍ പവനായിരുന്നെങ്കില്‍ മോഷ്ടാവ് തിരികെ നല്‍കിയത് ഏഴ് പവന്‍. മാല തിരികെ കിട്ടിയതിനിടയിലും മോഷ്ടാവിന്‍റെ ഈ പ്രവൃത്തിയിൽ ആശ്ചര്യപ്പെട്ടിരിക്കുകയാണ് വീട്ടുകാര്‍.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News