ഇടുക്കി ഗ്രാമ്പിയിലെ കടുവയെ മയക്കുവെടി വെക്കും
അവശനിലയിലുള്ള കടുവയെ വനം വകുപ്പ് നിരീക്ഷിച്ച് വരികയാണ്
Update: 2025-03-15 12:18 GMT
representative image
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ അവശനിലയിൽ കണ്ട കടുവയെ മയക്കുവെടി വെക്കാൻ തീരുമാനം. വണ്ടിപ്പെരിയാർ ഗ്രാമ്പി വെടിക്കുഴി രണ്ടാം ഡിവിഷനിൽ കൂട് വെച്ചിരിക്കുന്ന ഭാഗത്തുനിന്ന് 300 മീറ്റർ മാറിയാണ് കടുവയുള്ളത്.
അവശനിലയിലുള്ള കടുവയെ വനം വകുപ്പ് നിരീക്ഷിച്ച് വരികയാണ്. കുരുക്കിലകപ്പെട്ടാണ് കടുവക്ക് പരിക്കേറ്റതെന്ന സംശയവും വനം വകുപ്പിനുണ്ട്. കടുവ കൂട്ടിലകപ്പെട്ടില്ലെങ്കിൽ ആരോഗ്യസ്ഥിതി അടക്കം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാനായിരുന്നു വനം വകുപ്പ് തീരുമാനിച്ചിരുന്നത്.
വീഡിയോ കാണാം: