കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ന് നടക്കേണ്ട ലോകകപ്പ് സന്നാഹ മത്സരത്തിന് മഴ ഭീഷണി
മഴ തുടരുന്നതിനാൽ ദക്ഷിണാഫ്രിക്ക അഗ്ഫാൻ ടീം അംഗങ്ങൾ ഇതുവരെ സ്റ്റേഡിയത്തിലേക്ക് എത്തിയില്ല
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ന് നടക്കേണ്ട ലോകകപ്പ് സന്നാഹ മത്സരത്തിന് മഴ ഭീഷണി. രാവിലെ തുടങ്ങിയ മഴ തുടരുന്നതിനാൽ ദക്ഷിണാഫ്രിക്ക അഗ്ഫാൻ ടീം അംഗങ്ങൾ ഇതുവരെ സ്റ്റേഡിയത്തിലേക്ക് എത്തിയില്ല. മഴ മാറിയാൽ മത്സരം നടത്താനുള്ള ക്രമീകരണങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. കാണികളുടെ പങ്കാളിത്തവും വളരെ കുറവാണ്.
പിച്ചും ഔട്ട് ഫീൽഡും ഇപ്പോൾ മൂടിയിട്ടിരിക്കുകയാണ്. തുടർച്ചയായ മഴയിൽ ഗ്രൗണ്ടിൽ വെള്ളക്കെട്ട് രുപപെട്ടിട്ടുണ്ട്. ഇന്ന് തിരുവന്തപുരത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ഈ മത്സരം ഉപേക്ഷിച്ചാലും മറ്റ് മുന്ന് മത്സരങ്ങൾ ഇവിടെ നടക്കും. നാളെ ഓസ്‌ട്രേലിയയും നെതർലാന്റും തമ്മിലുള്ള മത്സരം, ഓക്ടോബർ രണ്ടിന് ന്യുസ് ലാന്റു ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം, ഒക്ടോബർ മുന്നിന് ഇന്ത്യയും നെതർലാന്റും തമ്മിലുള്ള മത്സരം എന്നിവയാണ് ഇനി ഇവിടെ വെച്ച് നടക്കാനുള്ള മത്സരങ്ങൾ.