തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; പുനഃസ്ഥാപിച്ചത് മൂന്ന് മണിക്കൂറിന് ശേഷം

ജനറേറ്റർ തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്ന് അധികൃതർ

Update: 2024-09-29 18:27 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതോടെ രോ​ഗികൾ ദുരിതത്തിലായി. മൂന്ന് മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഗർഭിണികളും അമ്മമാരും നവജാത ശിശുക്കളും കിടക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് വൈദ്യുതി മുടങ്ങിയത്. രോ​ഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്കുമുന്നിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായിരുന്നു. ടോർച്ച് വെളിച്ചത്തിലാണ് ഡോക്ടർമാർ പരിശോധന നടത്തിയിരുന്നത്.

അതേസമയം ജനറേറ്റർ തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. പിന്നാലെ അടിയന്തരമായി താല്കാലിക ജനറേറ്റർ എത്തിക്കാൻ ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വൈദ്യുതി മന്ത്രിയുടേയും പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റേയും സഹായം തേടിയെന്നും മന്ത്രി അറിയിച്ചു.

അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട മന്ത്രി ആശുപത്രിയിലെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. സമഗ്ര സമിതി അന്വേഷണം നടത്തുമെന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എസ്എടിയിൽ കെഎസ്ഇബി ജോലി നടക്കുന്നത് നേരത്തെ അറിയിച്ചിരുന്നുവെന്നും ഐസിയു ഉൾപ്പെടുന്ന ഗോൾഡൻ ജൂബിലി ബ്ലോക്കിൽ വൈദ്യുതി മുടങ്ങിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ബദൽ ക്രമീകരണം ഒരുക്കിയിരുന്നുവെന്നും ഏതുവിധേനയും വൈദ്യുതി എത്തിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നുവെന്നും ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News