'തോമസ് കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ല'; ക്ലീൻചിറ്റ് നൽകി എൻസിപി കമ്മിഷൻ

ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്തതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

Update: 2024-11-12 00:51 GMT
Advertising

തിരുവനന്തപുരം:കോഴ ആരോപണത്തിൽ തോമസ് കെ തോമസിനെ വെള്ളപൂശി എൻസിപി കമ്മിഷൻ റിപ്പോർട്ട്. തോമസ്, ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി നാലംഗ പാർട്ടി കമ്മിഷൻ സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയ്ക്ക് റിപ്പോർട്ട് നൽകി.. ആൻറണി രാജുവിന്റെ ഗൂഢാലോചനയാണ് പിന്നിൽ എന്നും റിപ്പോർട്ടിലുണ്ട്.

Full View

എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ 100 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു തോമസ് കെ.തോമസിനെതിരെയുള്ള ആരോപണം. എന്നാൽ അങ്ങനെയൊരു വാഗ്ദാനം ഇല്ലെന്ന് കോവൂർ കുഞ്ഞുമോൻ മൊഴി നൽകിയതും ആന്റണി രാജു അന്വേഷണത്തോട് സഹകരിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News