പോത്തൻകോട് വീട് ജപ്തി താത്കാലികമായി നിർത്തിവെച്ചു; കുടുംബത്തെ ഇറക്കിവിടില്ലെന്ന് ബാങ്ക്

പഞ്ചായത്ത് ഇടപെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുമെന്ന് വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Update: 2022-11-03 09:15 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: പോത്തൻകോട് സ്വദേശി ശലഭയുടെ വീടിന്റെ ജപ്തി നടപടി എസ്ബിഐ താത്ക്കാലികമായി മരവിപ്പിച്ചു. ഭർത്താവ് ലോൺ തിരിച്ചടക്കാത്തതിന്റെ പേരിൽ ഭാര്യയും മകളും അമ്മയും അടങ്ങുന്ന കുടുംബം പെരുവഴിയിലായത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. 2017ലാണ് യുവതിയുടെ ഭർത്താവ് അറുമുഖൻ കുടുംബത്തെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ജപ്തി നടപടിക്കായി അധികൃതർ എത്തിയപ്പോൾ യുവതി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അധികൃതർ കുടുംബത്തെ അറിയിച്ചു.

പഞ്ചായത്ത് ഇടപെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുമെന്ന് വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 12 മണിക്ക് വീട് ജപ്തി ചെയ്യാനായി എത്തുമെന്ന് അറിയിച്ചതോടെയാണ് ശലഭയും ആറ് വയുള്ള മകളും പ്രായമായ അമ്മയുമാണ് എങ്ങോട്ടുപോകുമെന്നറിയാത്ത അവസ്ഥയിലായത്.

ശലഭയുടെ ഭർത്താവ് അറുമുഖനാണ് ബാങ്കിൽ നിന്നും 35 ലക്ഷം രൂപ ലോണെടുത്തത്. അറുമുഖൻ കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു. എന്നാൽ പല സമയങ്ങളിലായി 20 ലക്ഷം രൂപ അടച്ചിട്ടുണ്ടെന്ന് ശലഭ മീഡിയവണിനോട് പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരും അഭിഭാഷകരും ഇന്നലെ വന്ന് ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ശലഭ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News