പലിശക്കാരുടെ ഭീഷണി; പാലക്കാട് വീണ്ടും കർഷക ആത്മഹത്യ

മരിച്ചതറിയാതെ പലിശ സംഘം ഇന്ന് രാവിലെയും കർഷകന്‍റെ വീട്ടിലെത്തി

Update: 2021-07-26 09:23 GMT
Advertising

പലിശക്കാരുടെ ഭീഷണിയെതുടർന്ന് പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. മരിച്ചതറിയാതെ പലിശ സംഘം ഇന്ന് രാവിലെയും കണ്ണൻകുട്ടിയുടെ വീട്ടിലെത്തി. ആറ് ലക്ഷം രൂപയാണ് കടം വാങ്ങിയിരുന്നത്.

കൃഷി നടത്താനും മറ്റാവശ്യങ്ങൾക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. കുറച്ചുനാളുകളായി ക്വാറിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണന്‍കുട്ടിക്ക് കോവിഡ് സാഹചര്യത്തില്‍ ജോലിയോ വരുമാനമോ ഇല്ലായിരുന്നു. കടം വാങ്ങിയ പണം പലിശ അടക്കം തിരികെ നല്‍കാന്‍ കഴിയാതെ വന്നതാകാം മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇരുകൂട്ടരും വീട്ടിൽ വന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സഹോദരി ഭർത്താവ് ചന്ദ്രൻ പറഞ്ഞു.  ഇന്നലെയും നെന്മാറയിലെ കെ.ആർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് കണ്ണന്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. 

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News