ആരെയും അപകീർത്തിപ്പെടുത്തിയിട്ടില്ല, വിവാദത്തിനല്ല പുസ്തകമെഴുതിയത്- ടിക്കാറാം മീണ

തൃശൂർ കലക്ടറായിരിക്കെ വ്യാജമദ്യ നിർമാതാക്കൾക്കെതിരെ എടുത്ത നടപടിയുടെ പേരിൽ സർക്കാരിന് അനഭിമതനായി സ്ഥലംമാറ്റപ്പെട്ടതിന് കാരണം പി.ശശിയാണെന്നാണ് മീണയുടെ വെളിപ്പെടുത്തൽ.

Update: 2022-05-02 09:27 GMT
Advertising

തിരുവനന്തപുരം: സർക്കാർ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് പുസ്തകമെഴുതിയതെന്ന് മുൻ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ. പുസ്തകത്തില്‍ ആരെയും അപകീർത്തിപെടുത്തിയിട്ടില്ല, പി.ശശിയോട് സംസാരിക്കും. വിവാദത്തിനല്ല പുസ്തകമെഴുതിയതെന്നും ടീക്കറാം മീണ പറഞ്ഞു. 'തോൽക്കില്ല ഞാൻ' എന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥാ പുസ്തകത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ പരാമർശം സംബന്ധിച്ച് വിവാദം പുകയുന്നതിനിടെയാണ് പ്രതികരണം. ശശി തരൂർ എം.പിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. 

പുസ്തകത്തിലെ മാനഹാനി ഉളവാക്കുന്ന പരാമർശത്തിനെതിരെ പി. ശശി വക്കീൽ നോട്ടിസ് അയച്ചിരുന്നു. മാപ്പ് പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു നോട്ടീസ്. എന്നാല്‍ പുസ്തകത്തിന്‍റെ പ്രകാശനം തടയാനുള്ള ശ്രമം പലം കണ്ടില്ല. 

തൃശ്ശൂർ കലക്ടറായിരിക്കെ വ്യാജമദ്യ നിർമാതാക്കൾക്കെതിരെ എടുത്ത നടപടിയുടെ പേരിൽ സർക്കാരിന് അനഭിമതനായി സ്ഥലംമാറ്റപ്പെട്ടതിന് കാരണം നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയാണെന്നാണ് ടിക്കാറം മീണയുടെ വെളിപ്പെടുത്തല്‍. തനിക്കായി വാദിച്ചവരോട്, എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമെന്ന് ഇ.കെ.നയനാർ പറഞ്ഞെന്നാണ് ആത്മകഥയിലെ തുറന്നുപറച്ചിൽ. കരുണാകരൻ സർക്കാരിന്റെ കാലത്ത്, സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും പുസ്തകത്തിലുണ്ട്.

ആരുടെയും പേരെടുത്ത് പുസ്തകത്തിൽ വിമർശിച്ചിട്ടില്ല. അവർക്ക് തന്നെ തെറ്റ് ചെയ്തെന്ന് തോന്നിക്കാണും അതാണ് വിവാദമായതെന്ന് പ്രകാശന ചടങ്ങിനിടെ ശശി തരൂർ പറഞ്ഞു.  വിവാദങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു മീണയുടെ മറുപടി പ്രസംഗം. അതേസമയം, പരിപാടിയിൽ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാവർമ്മ ചടങ്ങിൽ പങ്കെടുത്തില്ല.  

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News