'അവന്‍റെ മുഖം പൂങ്കുലപോലെ ചിന്നിച്ചിതറും'; ടി.പിയുടെ മകനും ഭീഷണിക്കത്ത്

ജയരാജേട്ടനും ഷംസീറും അറിഞ്ഞിട്ടാണ് തങ്ങള്‍ ഈ ക്വൊട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

Update: 2021-07-20 05:03 GMT
Editor : Suhail | By : Web Desk
Advertising

ടി.പി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിന് ഭീഷണിക്കത്ത്. കെ.കെ രമ എം.എൽ.എയുടെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എ.എൻ ഷംസീറും പി ജയരാജനും പറഞ്ഞിട്ടാണ് ക്വട്ടേഷനെന്ന് കത്തിൽ പറയുന്നു. എൻ വേണുവിന്റെ പരാതിയിൽ വടകര പൊലീസ് കേസെടുത്തു.

കോഴിക്കോട്ട് നിന്നാണ് കത്ത് വന്നിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനം. ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനാണ് കത്ത് എഴുതിയിരിക്കുന്നത്. മാധ്യമങ്ങളില്‍ സി.പി.എമ്മിനെതിരെ ചര്‍ച്ചക്ക് ഇറങ്ങിയാല്‍ ടി.പിയെ അന്‍പത്തിയൊന്ന് വെട്ടാണെങ്കില്‍, നൂറ് വെട്ടു വെട്ടി കൊലപ്പെടുത്തുമെന്നാണ് വേണുവിനെ കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്റെയും എം.എല്‍.എ കെ.കെ രമയുടെയും മകന്‍ അഭിനന്ദിനും ഭീഷണിയുണ്ട്.

അഭിനന്ദിന്റെ മുഖം പൂങ്കുലപോലെ റോഡില്‍ ചിന്നിച്ചിതറുമെന്നാണ് കത്തിലുള്ളത്. ജയരാജേട്ടനും ഷംസീറും അറിഞ്ഞിട്ടാണ് തങ്ങള്‍ ഈ ക്വൊട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും കത്തില്‍ പറയുന്നു. ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇനി ആര്‍.എം.പി നേതാക്കളെ കണ്ടുപോകരുതെന്നും ഭീഷണിപ്പെടുത്തുന്നു. പി.ജെ ബോയ്‌സ്, റെഡ് ആര്‍മി എന്നീ പേരുകളിലാണ് കത്ത് എഴുതിയിരിക്കുന്നത്.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News