നിലത്തിട്ട് ചവിട്ടി, മൂക്കിന് ഇടിച്ചു; കോതമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികൾ മർദിച്ചു
നിലത്തിട്ട് ചവിട്ടി, മൂക്കിന് ഇടിച്ചു; കോതമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികൾ മർദിച്ചു
Update: 2022-03-28 13:46 GMT
കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി. ഉച്ചയോടെയാണ് പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ സമരാനുകൂലികൾ മർദിച്ചത്. നിലത്തിട്ട് ചവിട്ടുകയും മൂക്കിന് ഇടിക്കുകയും ചെയ്തുവെന്ന് പഞ്ചായത്ത്‌സെക്രട്ടറി പരാതിപ്പെട്ടു. പൊതു പണിമുടക്കിനിടെ ജോലിക്കെത്തിയതിനാണ് മനോജിനെ സമരാനുകൂലികൾ മർദിച്ചത്.
മർദേനമേറ്റതിനെ തുടർന്ന പഞ്ചായത്ത് സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോജിനെ മർദിച്ച വിവരം അറിഞ്ഞെത്തിയ ബി.ജെ.പി പ്രവർത്തകരും സമരാനുകൂലികളും തമ്മിൽ നേരിയ സംഘർഷമുണ്ടായി.