'മന്ത്രിമാർക്ക് ഇളവ് നൽകി കേന്ദ്ര ഉത്തരവുണ്ട്, പിഴ ഉണ്ടാകില്ല'; വിശദീകരണവുമായി ഗതാഗത മന്ത്രി

രണ്ട് മുതിർന്നവരോടൊപ്പം ഒരു കുട്ടി കൂടി ഇരുചക്രവാഹനത്തിലുണ്ടായാൽ പിഴ ഈടാക്കുമെന്ന് മന്ത്രി

Update: 2023-04-21 05:50 GMT
Advertising

തിരുവനന്തപുരം: എ.ഐ കാമറകളിലൂടെ ഗതാഗത നിയമലംഘനത്തിൽ പിഴ ഈടാക്കുന്നതിനെ കുറിച്ച്‌ വിശദീകരണവുമായി ഗതാഗത മന്ത്രി ആൻറണി രാജു. വിഷയത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ മന്ത്രിമാർക്കുള്ള ഇളവ്, ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്ര തുടങ്ങിയ വിഷയങ്ങളിലാണ് അദ്ദേഹം പ്രതികരിച്ചത്. മന്ത്രിമാരുടെ വാഹനങ്ങൾ എമർജൻസി വിഭാഗത്തിൽപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവുണ്ടെന്നും അതിനാൽ അവർക്ക് ഇളവുണ്ടാകുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. അത്തരം വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രത്തിനേ അധികാരമുള്ളൂവെന്നും പറഞ്ഞു.

രണ്ട് മുതിർന്നവരോടൊപ്പം ഒരു കുട്ടി കൂടി ഇരുചക്രവാഹനത്തിലുണ്ടായാൽ പിഴ ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു. അങ്ങനെ സഞ്ചരിക്കുന്നത് മൂന്നുപേരുടെ യാത്രയായാണ് കണക്കാക്കുകയെന്നും വ്യക്തമാക്കി.

Full View

പുതിയ എ.ഐ കാമറകൾ എത്തുന്നതോടെ എല്ലാവരെയും ബാധിക്കുന്ന നിയമം വരുമെന്നും ചിലർക്ക് പൊലീസുകാർ ഇഷ്ടാനുസരണം ഇളവ് നൽകുന്നത് ഇല്ലാതാകുമെന്നും മന്ത്രി അവകാശപ്പെട്ടു.

Transport Minister Antony Raju explained the fines for traffic violations

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News