വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ധനവകുപ്പ് 50 കോടി അനുവദിച്ചു: മന്ത്രി ജി.ആര്‍.അനില്‍
വ്യാപാരികളുടെ ആവശ്യങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു
Update: 2025-01-15 03:21 GMT
തിരുവനന്തപുരം: വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. ഇന്നോ നാളെയോ കരാറുകാർക്ക് പണം ലഭിക്കും. സമരം പ്രഖ്യാപിച്ച റേഷൻ വ്യാപാരികളുമായി ചർച്ച നടത്തുമെന്നും വ്യാപാരികളുടെ ആവശ്യങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.