ആനയിറങ്കല്‍ ജലാശയത്തില്‍ എസ്‌റ്റേറ്റ് മാനേജറും ഡോക്ടറും മുങ്ങി മരിച്ചു

ആനയിറങ്കല്‍ അട്ടുപാലത്തിനു സമീപം വൈകീട്ട് ഏഴോടെയായിരുന്നു അപകടം. ആഷിഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോകുലും മുങ്ങിപ്പോയത്.

Update: 2021-07-17 16:06 GMT

ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങി മരിച്ചു. എച്ച്.എം.എല്‍ കമ്പനി ഡോക്ടര്‍ കര്‍ണാടക സ്വദേശി ആഷിഷ് (48), എസ്‌റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍ ഗോകുല്‍ (32) എന്നിവരാണ് മരിച്ചത്.

ആനയിറങ്കല്‍ അട്ടുപാലത്തിനു സമീപം വൈകീട്ട് ഏഴോടെയായിരുന്നു അപകടം. ആഷിഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോകുലും മുങ്ങിപ്പോയത്.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹം കരക്കെത്തിച്ചു. ഇരുവരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി..

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News