പന്നിയങ്കര ടോൾപ്ലാസ പ്രശ്നത്തിൽ ഇടപെടലുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ടോൾപ്ലാസയിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചിരുന്നു. വിവിധ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.

Update: 2022-02-03 08:30 GMT
Editor : rishad | By : Web Desk
Advertising

വടക്കാഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കരയിൽ ആരംഭിക്കുന്ന ടോൾ പ്ലാസയെ സംബന്ധിച്ച പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാമെന്ന് മന്ത്രി ഉറപ്പു നൽകി. 

സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാതെയും ദിനേന യാത്ര ചെയ്യേണ്ടിവരുന്ന പ്രദേശവാസികൾക്ക് സൗജന്യപാസ് അനുവദിക്കാതെയും ഡ്രെയിനേജ് നിർമ്മാണം ശാസ്ത്രീയമായി പൂർത്തിയാക്കാതെയും ടോൾപിരിവ് ആരംഭിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ടോൾപ്ലാസയിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചിരുന്നു. വിവിധ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.

കെ.പി.സി.സി അംഗം പാളയം പ്രദീപിനോടൊപ്പം കേന്ദ്രമന്ത്രിയെ സന്ദർശിച്ച് രമ്യ ഹരിദാസ് എം.പി പ്രശ്നങ്ങൾ വിശദീകരിച്ചു. പ്രദേശവാസികളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാമെന്നും മന്ത്രി പറഞ്ഞതായി രമ്യഹരിദാസ് എം.പി വ്യക്തമാക്കി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News