പണ്ടുകാലത്തെ നാടുവാഴികൾ എഴുന്നള്ളുന്നത് പോലെ മുഖ്യമന്ത്രി ആഡംബര ബസിൽ നാടുചുറ്റാൻ ഇറങ്ങുകയാണ്: വി മുരളീധരൻ

പെൻഷന്റെയും കർഷകന്റെയും കാര്യത്തിൽ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴുള്ള യാത്ര കേരളത്തിലെ പട്ടിണിപ്പാവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി മുരളീധരൻ പറഞ്ഞു

Update: 2023-11-18 12:52 GMT
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാടുവാഴി സദസ്സാണ് ആരംഭിക്കുന്നതെന്നും പണ്ടുകാലത്തെ നാടുവാഴികൾ എഴുന്നള്ളുന്നത് പോലെ മുഖ്യമന്ത്രി ആഡംബര ബസിൽ നാടുചുറ്റാൻ ഇറങ്ങുകയാണെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പെൻഷന്റെ കാര്യത്തിലും കർഷകന്റെ കാര്യത്തിലും പ്രതിസന്ധികൾ നിലനിൽക്കുമ്പോഴുള്ള യാത്ര കേരളത്തിലെ പട്ടിണിപ്പാവങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്ര കഴിഞ്ഞു വരുമ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മ്യൂസിയത്തിൽ വെക്കുമെന്നും മുരളീരൻ പറഞ്ഞു.

'ജനങ്ങളെ കാണിക്കാൻ കഴിയാത്ത എന്ത് സൗകര്യമാണ് ബസിൽ ഉള്ളതെന്ന് അറിയില്ല. സാധാരണക്കാരനെ കാണാൻ മുഖ്യമന്ത്രി സംഘടിപ്പിക്കേണ്ട യാത്രയാണോ ഇത്. ചരിത്രത്തിൽ ഈ നാടുവാഴിയെ ജനങ്ങൾ എങ്ങനെ രേഖപ്പെടുത്തുമെന്ന് വരും ദിവസങ്ങളിൽ അറിയാം. മരുമകൻ മന്ത്രി കുറച്ചുകാലം മുൻപ് ഇതുപോലെ ഒരു പി.ആർ പരിപാടി നടത്തിയിരുന്നു അതേപോലെയാണോ ഇതെന്നുള്ള സംശയമുണ്ട്, എന്നും വി മുരളീധരൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ ഐ.ഡി ഉണ്ടാക്കാനുള്ള പരിശീലനമാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. കോൺഗ്രസ് നയം വ്യക്തമാക്കണം. ആപ്പിളിന്റെ സന്ദേശം വന്നാൽ ഫോൺ ചോരുന്നുവെന്ന് പറയുന്നയാളാണ് രാഹുൽ ഗാന്ധി എന്നാൽ ഇപ്പോഴെന്താ രാഹുൽ പ്രതികരിക്കാത്തതെന്നും വി മുരളീധരൻ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. എവിടെയൊക്കെ അട്ടിമറി നടന്നുവെന്ന് കണ്ടെത്തണം. ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾ ഉചിതമായ നടപടികൾ എടുക്കുമെന്നും വിമുരളീധരൻ പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News