'ചരിത്രം തിരുത്താനുള്ള നീക്കം ഉപേക്ഷിക്കണം' പ്രതിഷേധവുമായി വാരിയൻ കുന്നത്തിന്‍റെ കുടുംബം

പ്രതിഷേധത്തിന്‍റെ ഭാഗമായി വാരിയൻകുന്നത്തിന്‍റ കുടുബം മലപ്പുറം പാസ്പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തി.

Update: 2021-08-26 14:15 GMT
Advertising

സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെയുള്ളവരെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. പ്രതിഷേധത്തിന്‍റെ ഭാഗമായി വാരിയൻകുന്നത്തിന്‍റ കുടുബം മലപ്പുറം പാസ്പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. ചരിത്രം തിരുത്താനുള്ള നീക്കം ഉപേക്ഷിക്കണെമെന്ന് ആവശ്യപ്പെട്ടായിരുന്നു കുടുംബാംഗങ്ങളുടെ പ്രതിഷേധം.

Full View

പൂക്കോട്ടൂർ യുദ്ധത്തിന് 100 വർഷം തികയുന്ന ദിനത്തിലാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിൻമുറക്കാർ പ്രതിേഷേധവുമായി തെരുവിലിറങ്ങിയത്. മലപ്പുറം കലക്ടറേറ്റിൽ നിന്ന് പാസ്പ്പോർട്ട് ഓഫീസിലേക്കായിരുന്നു മാർച്ച്. മുൻ മന്ത്രി എ.പി.അനിൽകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

രക്തസാക്ഷി പട്ടികയിൽ നിന്ന് വാരിയന്‍കുന്നത്ത് ഉൾപ്പെടെയുള്ളവരെ ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗൺസിൽ നീക്കം ഗൂഡ ലക്ഷ്യത്തോടെയാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷനിലെ അമ്പതോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്നാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് നീക്കം ചെയ്തത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ചാം വാല്യമാണ് ഒഴിവാക്കിയത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഇതില്‍‌ പരാമര്‍ശിച്ചിരുന്നത്. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News