എഐ കാമറ സമ്പൂർണ ദുരൂഹത, തട്ടിപ്പ് എത്തുന്നത് കണ്ണൂരിലെ കറക്ക് കമ്പനികളിലേക്ക്: വി.ഡി സതീശന്‍

വിജിലൻസ് അന്വേഷണം നടക്കുന്നെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് പദ്ധതി ഉദ്ഘാടനം ചെയ്തതെന്നും വി.ഡി സതീശന്‍ ചോദിച്ചു

Update: 2023-04-26 11:03 GMT
Editor : abs | By : Web Desk

വി.ഡി സതീശന്‍

Advertising

എ ഐ ക്യാമറ പദ്ധതിയിലെ വിജിലൻസ് അന്വേഷണത്തിനു പിന്നിൽ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു ഉദ്യോഗസ്ഥനെതിരായി വിജിലൻസ് അന്വേഷണം നടക്കുന്നതായി മാധ്യമങ്ങളിൽ കണ്ടു. വിജിലൻസ് പരിശോധന നടക്കുന്നുണ്ടെങ്കിൽ മന്ത്രിസഭ അനുമതി നൽകിയതെന്തിന്, ദുരൂഹമായ കാര്യങ്ങളാണ് പുറത്തു വരുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

ടെൻഡർ ഡോക്യുമെൻറ് കെൽട്രോണ് വെബ്സൈറ്റിൽ ഇല്ല. പ്രധാനപ്പെട്ട കാര്യങ്ങൾ സബ് കോണ്ട്രാക്റ്റ് കൊടുക്കരുതെന്നാണ് ടെൻഡറിൽ തന്നെ പറയുന്നത്. ടെൻഡർ ഡോക്യുമെന്റിൽ അഞ്ച് വർഷത്തെ അറ്റകുറ്റപണി കമ്പനി നടത്തണമെന്നുണ്ട്. ഇതിന് വേണ്ടി 66 കോടി ഇനിയും നൽകാനിനരിക്കുകയാണ്. യോഗ്യത ഇല്ലത്ത കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. കമ്പനികൾ അധികാര ദല്ലാളുമാർ രണ്ട് കമ്പനികൾ ടെക്‌നിക്കൽ സപ്പോർട്ട് നൽകാമെന്ന് കാണിച്ച് കെൽട്രോൺ കത്തയച്ചു. കണ്ണൂരിലെ കറക്ക് കമ്പനികളിലേക്കാണ് എല്ലാം ഒത്തുചേരുന്നത്. വി.ഡി സതീശൻ പറഞ്ഞു.

വിജിലൻസ് അന്വേഷണം നടക്കുന്നെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത് എഐ ക്യാമറ പദ്ധതിയെക്കുറിച്ച് അന്വഷണം വേണം. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം, എ ഐ കാമറ ഇടപാട് വിജിലന്‍സ് അന്വേഷിക്കുന്നു. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത് .മുന്‍ ജോയിന്‍റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ക്രമക്കേടുകളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഇതില്‍ എഐ കാമറ ഇടപാടും പെടും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിജിലന്‍സ് ഇക്കാര്യത്തില്‍ പ്രാഥമിക പരിശോധന നടത്തി. 2022 മെയിലാണ് പ്രാഥമിക പരിശോധന തുടങ്ങിയത്. പിന്നീട് ഫെബ്രുവരിയില്‍ വിശദമായ അന്വേഷണത്തിനും നിര്‍ദേശിച്ചു. തിരുവനന്തപുരം വിജിലന്‍സ് സെപ്ഷ്യല്‍ സെല്‍ യൂണിറ്റ് രണ്ടാണ് പരാതി അന്വേഷിക്കുന്നത്. ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വ്യവസായ വകുപ്പും കെല്‍ട്രോണില്‍ നിന്ന് റിപോര്‍ട്ട് വാങ്ങിയത്. ഇത് മുഖ്യമന്ത്രിക്ക് വ്യവസായ വകുപ്പ് കൈമാറി. പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാനായി മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ വിശദീകരിച്ചേക്കും .

അതിനിടെ ഇടപാടുകളിലെ ദുരൂഹത പുറത്ത് വന്നതോടെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. കാമറ വാങ്ങിയത് ഉയര്‍ന്ന വിലയ്ക്കാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷവും ഉയര്‍ത്തി. നാളെ ചേരുന്ന യുഡിഎഫ് യോഗം സമര പരിപാടികള്‍ക്കും രൂപം നല്‍കും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News