'ലോക്‍സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അവിഹിത ബന്ധമുണ്ടാക്കാനുള്ള ശ്രമം'; വീണയ്‍ക്കെതിരായ അന്വേഷണത്തില്‍ വി.ഡി സതീശന്‍

''കേരളത്തിൽ സി.പി.എം-സംഘ്പരിവാർ രഹസ്യധാരണയുണ്ട്. സ്വർണക്കടത്ത്, കരുവന്നൂർ കേസുകളിലെല്ലാം ആ ധാരണ കാണാം.''

Update: 2024-01-13 07:30 GMT
Editor : Shaheer | By : Web Desk

വി.ഡി സതീശന്‍

Advertising

കൊച്ചി: ലോക്‍സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അവിഹിതമായ ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണ് വീണാ വിജയനെനെതിരായ കേന്ദ്ര അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അന്വേഷണത്തിന്‍റെ അവസാനം എന്ത് സംഭവിക്കുമെന്നു വ്യക്തമല്ല. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വകുപ്പിനു കീഴിലുള്ള കെ.എസ്.ഐ.ഡി.സി കൂടി അന്വേഷണ പരിധിയിൽ വരുന്നത് ഗൗരവതരമാണ്. അന്വേഷണത്തിന്‍റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി? ലൈഫ് മിഷൻ കേസിലും കരുവന്നൂർ കേസിലും സ്വർണക്കള്ളക്കടത്ത് കേസിലും നടന്നതുപോലെ മാസപ്പടി കേസിലും സംഭവിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേന്ദ്ര ഏജൻസിയെ കൊണ്ടുവന്ന് അന്വേഷണം തുടങ്ങിയ ശേഷം ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അവിഹിതമായ ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണെന്നു സംശയമുണ്ട്. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ സി.പി.എം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. കേരളത്തിൽ സി.പി.എം-സംഘ്പരിവാർ രഹസ്യധാരണയുണ്ട്. സ്വർണക്കടത്ത് കേസിലും കരുവന്നൂർ കേസിലുമടക്കം ആ ധാരണ കാണാമെന്നും അദ്ദേഹം ആരോപിച്ചു.

Full View

''യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർക്കെതിരെ പൊലീസിനെ ഉപയോഗിച്ച് നടത്തുന്നത് ക്രൂരമര്‍ദനമാണ്. രാജാവിനെക്കാൾ വലിയ രാജഭക്തി പൊലീസ് കാണിക്കുന്നു. കേരളത്തിൽ ഒരു ഡി.ജി.പിയുണ്ടോ? ഇങ്ങനെ നട്ടെല്ലില്ലാത്ത ഒരു ഡി.ജി.പിയെ കേരളം മുൻപ് കണ്ടിട്ടുണ്ടോ?''

Full View

അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വായ്പാ തട്ടിപ്പിലെ അന്വേഷണം സ്വാഗതം ചെയ്യുന്നു. തട്ടിപ്പിൽ ഏതെങ്കിലും കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ നടപടിയുണ്ടാകും. ആരെയും സംരക്ഷിക്കില്ല. ബാങ്കിൻ്റെ ലീഗൽ അഡ്വൈസർ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. വിശദമായ അന്വേഷണം നടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലീഗുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം സീറ്റ് കാര്യങ്ങൾ പറയാമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Summary: Leader of the Opposition VD Satheesan alleges that the central investigation against Veena Vijayan is an attempt to create an illicit relationship with CPM ahead of the Lok Sabha elections.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News