കണ്ണൂര്‍ വി.സി നിയമനത്തില്‍ ഗവര്‍ണര്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നു, കെ റെയിലില്‍ മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാന രഹിതം: വി ഡി സതീശന്‍

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള കോംപ്രമൈസല്ല ഞങ്ങളുടെ പ്രശ്‌നം. കെ റെയിലിനെതിരയ സമരത്തില്‍ ശക്തമായി മുന്നോട്ട് പോകും

Update: 2022-01-15 06:50 GMT
Advertising

ചൈനയില്‍ മഴ പെയ്താല്‍ കേരളത്തില്‍ കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്ന് വി ഡി സതീശന്‍. ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചൈനയെ പിന്തുണക്കുന്ന സിപിഎം നിലപാട് അപലപനീയമാണ്. രാജ്യതാൽപര്യമാണോ ചൈനീസ് താൽപര്യമാണോ വലുതെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കണ്ണൂര്‍ വിസി നിയമനത്തില്‍ ഗവര്‍ണര്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കണ്ണൂര്‍ വിസിയെ പുറത്താക്കുകയോ രാജി വെക്കാന്‍ പറയുകയോ വേണം, ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണ്. അത് തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാകണം. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള കോംപ്രമൈസല്ല ഞങ്ങളുടെ പ്രശ്‌നമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 കെ റെയിലില്‍ മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാന രഹിതം. കെ റെയിലിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എവിടെ നിന്ന് കിട്ടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കെ റെയിലിനെതിരയ സമരവുമായി ശക്തമായി മുന്നോട്ട് പോകും. ഡിപിആറില്‍ പറയുന്നത് പ്രകൃതി വിഭവങ്ങള്‍ മധ്യകേരളത്തില്‍ നിന്ന് ലഭിക്കുമെന്നാണ്. വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനം തന്നെ പാതിവഴിയിലാണ്.സര്‍ക്കാറിന് കോഴയടിക്കുള്ള പദ്ധതിയാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News