'ഞാൻ മുസ്‍ലിം വിരോധിയല്ല, മലപ്പുറം എല്ലാവരുടെയും സാമ്രാജ്യം'; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ

തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമമെന്നും വെള്ളാപ്പള്ളി

Update: 2025-04-06 08:44 GMT
Editor : Lissy P | By : Web Desk

ആലപ്പുഴ: മലപ്പുറത്തെ തന്റെ പ്രസംഗം അടർത്തിയെടുത്തത് താൻ മുസ്‍ലിം വർഗീയവാദിയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന്  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെയൊരു  മുസ്‍ലിം തീവ്രവാദി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്‍ലിം വിരോധം പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

'എന്‍റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങൾ മനസ്സിലാക്കണം. മലപ്പുറം മുസ്‍ലിംകളുടെ രാജ്യം എന്ന് പറയാൻ കഴിയില്ല. മുസ്‍ലിംകൾ പോലും തങ്ങൾ 56% ഉണ്ടെന്നു പറയുന്നില്ല. മുസ്‍ലിംകളുടെ രാജ്യം എന്ന് അവർ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്.മതവിദ്വേഷം എസ്എൻഡിപി യോഗത്തിന്റെ ലക്ഷ്യമില്ല.ഏതു ജില്ലയിൽ ആണെങ്കിലും എല്ലാവർക്കും പ്രാതിനിധ്യം കൊടുക്കണം.ബാബറി മസ്ജിദ് പൊളിച്ചപ്പോൾ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്എൻഡിപി യോഗമാണ്.എന്നുമുതലാണ് തന്നെ മുസ്‍ലിം വിരോധിയായി മുദ്രകുത്തിയത്'? വെള്ളാപ്പള്ളി ചോദിച്ചു.

Advertising
Advertising

മുസ്‍ലിം ലീഗിനെതിരെയും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശനമുന്നയിച്ചു.  44ശതമാനം ഹിന്ദുക്കളിൽ ലീഗ് ഇന്നുവരെ ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടോ?ന്യൂനപക്ഷങ്ങൾക്ക് അംഗീകാരം ലഭിക്കുമ്പോൾ ലീഗ് തന്നെ അതിനെ എതിർത്ത് രംഗത്ത് വരുന്നു.മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങൾ പോലുമില്ല.സാമൂഹ്യനീതിയുടെ യാഥാർത്ഥ്യം തുറന്നുപറയുമ്പോൾ തന്നെ വർഗീയവാദിയാക്കുന്നു.ലീഗ് ഉൾപ്പെടുന്ന യുഡിഎഫ് സർക്കാർ മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം പോലും നൽകിയില്ല.കോൺഗ്രസ് മുസ്‍ലിം ലീഗിന്റെ തടവറയിലാണ്.

അഭിപ്രായങ്ങൾ പറയുമ്പോൾ തന്നെ ആണി അടിക്കുന്നു.താൻ ക്രിസ്ത്യൻ സമുദായത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ?അവർ ആരും തന്നെ കൊല്ലാൻ വന്നിട്ടില്ല.ഒരു ക്രിസ്ത്യാനിയും എന്നെ ചാടിക്കടിക്കാൻ എത്തിയിട്ടില്ല' .തനിക്കെതിരായ വിവാദം ഗോകുലം ഗോപാലനെ രക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News